ഒക്ടോബര്‍ 21-ന് കോടതിയില്‍ ഹാജരാക്കിയ അസാഞ്ചെയുടെ ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍മാരാണ് ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചത്. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍, ഇറ്റലി, ജര്‍മ്മനി, ശ്രീലങ്ക,പോളണ്ട് എന്നിവിടങ്ങളിലുള്ള ഡോക്ടര്‍മാരണ് കത്ത് സമര്‍പ്പിച്ചത്.
അതേസമയം, ജയിലില്‍ നിന്ന് അസാഞ്ചെ നിരന്തര പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് യുഎന്‍ സ്‌പെഷ്യല്‍ അംഗമായ നില്‍സ് മെല്‍സര്‍ പറഞ്ഞു. ഏകപക്ഷിയമായ നിലപാടുകളേയും അഴിമതിയേയും തുറന്ന് കാട്ടിയതിനെ തുടര്‍ന്നാണ് അസാഞ്ചെ കുറ്റക്കാരനായതെന്ന് നില്‍സ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലും, ഇറാഖിലും അമേരിക്ക നടത്തിയ ബോംബാക്രമണത്തെ കുറിച്ച് 2010-ല്‍ വിക്കിലീക്ക്‌സിലൂടെ അസാഞ്ചെ പുറത്ത് വിട്ടിരുന്നു. അമേരിക്കന്‍ സേനയുടെ നയതന്ത്രത്തെ കുറിച്ചുള്ള വിവരങ്ങളും അസാഞ്ചെ വെളിപ്പെടുത്തിയിരുന്നു.