ഗ്രെറ്റ തുൻബർഗ് ടൈം ട്രാവലറോ?; ഞെട്ടിച്ച് 120 വർഷം മുൻപുള്ള ചിത്രം

തുമ്പി ഏബ്രഹാം

വ്യാഴം, 21 നവം‌ബര്‍ 2019 (15:39 IST)
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഗ്രെറ്റ തുൻബർഗ് എന്ന പെൺകുട്ടി. ഗ്രെറ്റയുടെ യുഎന്നിലെ പ്രസംഗം ലോകത്തെമ്പാടും പുതിയൊരു ചർച്ചയ്ക്ക് തന്നെ വഴി തുറക്കുന്നതായിരുന്നു. ഇപ്പോഴിതാ ഒരു ചിത്രം വൈറലാകുന്നു. ചിത്രം കണ്ടവരെല്ലാം അമ്പരന്നിരിക്കുകയാണ്. കണ്ടവരെല്ലാം പറയുന്നത് ഗ്രെറ്റ ടൈം ട്രാവലറാണെന്നാണ്.

121 വർഷങ്ങൾക്ക് മു‌മ്പുള്ളൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാഴ്ചയിൽ ഗ്രെറ്റയോട് ഒരുപാട് സാമ്യം തോന്നിക്കുന്നൊരു പെൺകുട്ടിയുടെ ചിത്രമാണ് വൈറലാകുന്നത്. വാഷിങ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ ആർക്കൈവിൽ നിന്നുമാണ് ഈ ചിത്രം കണ്ടെത്തിയത്. 1898ൽ കാനഡയിൽ വച്ചെടുത്തതാണി ചിത്രം. 
 
ടൈം ട്രാവലെന്ന, മനുഷ്യനെ എന്നും മോഹിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആശയത്തോട് ചേർത്തുവച്ച് ചിത്രത്തിലുള്ളത് ഗ്രെറ്റയല്ലെന്നും നിരവധി പേരാണ് ഭാവനകൾ മേനയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍