ഓരോ വർഷവും കുട്ടികളുടെ അവകാശങ്ങൾക്കായി നിലക്കൊള്ളുന്നവർക്കായാണ് നെതർലൻഡ്സിലെ കിഡ്സ്റൈറ്റ് സംഘടന പുരസ്കാരം സമ്മാനിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രേറ്റ തുൻബർഗ് നടത്തിയ പഠിപ്പ് മുടക്കൽ സമരം ലോകമെങ്ങും ചർച്ചയായിരുന്നു. ഏകദേശം നൂറിലേറെ രാജ്യങ്ങളിലേക്ക് സമരം വ്യാപിക്കുകയും ചെയ്തിരുന്നു.