ഒന്നിന് മുകളിൽ ഒന്നായി ധരിച്ചത് ഒൻപത് ജീൻസുകൾ; മോഷണശ്രമത്തിനിടെ യുവതി പിടിയിൽ; വൈറലായി വീഡിയോ

തുമ്പി ഏബ്രഹാം

ശനി, 23 നവം‌ബര്‍ 2019 (14:35 IST)
തുണിക്കടയിൽ നിന്ന് ജീൻസ് മോഷ്ടിച്ച യുവതിയെ സെക്യൂരിറ്റി ജീവനക്കാരൻ പിടികൂടി. ഒന്നിന് മേലെ ഒന്നായി ധരിച്ച് എട്ട് ജീൻസുകളാണ് യുവതി മോഷ്ടിച്ചത്. തെക്കെ അമേരിക്കയിലെ വെനസ്വേലയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരി യുവതിയെ കൊണ്ട് ജീൻസ് ഓരോന്നായി അഴിച്ചുമാറ്റിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുള്ളത്.
 
തുണികടയിൽ നിന്ന് പുറത്തേക്ക് കടക്കാൻ യുവതി ധൃതി കാണിച്ചതാണ് ജീവനക്കാരിൽ സംശയമുണ്ടാക്കിയത്. പിന്നീട് യുവതിയെ പരിശോധിച്ചപ്പോൾ‌ കള്ളി വെളിച്ചതാകുകയായിരുന്നു. ശുചിമുറിയിൽ കൊണ്ടുപോയാണ് വനിതാ ജീവനക്കാർ യുവതി ധരിച്ച ജീൻ ഓരോന്നായി അഴിപ്പിച്ചത്. ഇതിന്റെ വീഡിയോ ജീവനക്കാർ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. യുവതി ജീൻസ് ഊരിമാറ്റുമ്പോൾ‌ സെക്യൂരിറ്റി ജീവനക്കാരി എണ്ണുന്നത് വീഡിയോയിൽ കാണാം.
 
അതേസമയം, വ്യത്യസ്തമായ പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ വീഡിയോയ്ക്ക് ലഭിക്കുന്നത്.
https://www.facebook.com/clumsycrooks/videos/544242569471295/

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍