കുട്ടികളുടെ പോണ്‍ കൈമാറി; 13,000 അക്കൗണ്ടുകള്‍ക്ക് പൂട്ട് - വിരുതന്മാരുടെ പേരുവിവരങ്ങള്‍ പുറത്തേക്ക് ?
തിങ്കള്‍, 14 ജനുവരി 2019 (18:36 IST)
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ച 130,000ലേറെ അക്കൗണ്ടുകള്‍ വാട്സാപ് ബ്ലോക്ക് ചെയ്‌തു.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് ഇത്രയും അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ടത്.
ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മിസിംഗ് ആന്‍ഡ് എക്സ്പ്ലോയ്‌റ്റഡ് ചില്‍ഡ്രനും കമ്പനി കൈമാറി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് വാട്സാപ് നടപടി സ്വീകരിച്ചത്.
ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ ഏതൊക്കെ രാജ്യങ്ങളില്‍ ഉള്ളതാണെന്ന് വാട്സാപ് വ്യക്തമാക്കിയിട്ടില്ല. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പ്രചരിക്കുന്നത് തടയാന്‍ ആപ്പിളും ഗൂഗിളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വാട്സാപ്.
ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്‌ചയും ഇല്ലെന്ന് വാട്സാപ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈല്‍ഡ് പോണോഗ്രാഫിയെക്കുറിച്ച് അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറാന്‍ വാട്സാപ്പ് ഒരുക്കമാണെന്നും റിപ്പോര്‍ട്ടുണ്ട്.