ഒടുവില്‍ പിടികൂടി, ലക്ഷങ്ങള്‍ നഷ്‌ടമാകും; മഹേഷ്ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
നികുതി അടയ്‌ക്കുന്നതില്‍ പിഴവ് വരുത്തിയ തെലുങ്ക് സൂപ്പര്‍സ്‌റ്റാര്‍ മഹേഷ്ബാബുവിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു.
2007 - 2008 സാമ്പത്തിക വർഷത്തിൽ നികുതി കുടിശിക വരുത്തിയതിനാണ് താരത്തിന്റെ ആക്‌സിസ്, ഐസിഐസിഐ എന്നീ ബാങ്കുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഹൈദരാബാദ്ജിഎസ്ടി കമ്മീഷണർ പത്രകുറുപ്പിലുടെയാണ് ഇക്കാര്യം അറിയിച്ചത്.
18.5 ലക്ഷമാണ്മഹേഷ്ബാബു കുടിശികയിനത്തില്‍ നൽകാനുണ്ടായിരുന്നത്. എന്നാൽ,പലിശയും പിഴയും ചേർത്ത് 73.5 ലക്ഷം രൂപ ഇപ്പോൾ നൽകണം.
ആക്സിസ്ബാങ്കിൽ നിന്ന് 42 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കിൽ നിന്ന്ശേഷിക്കുന്ന തുകയും ഈടാക്കുമെന്ന് നികുതി വകുപ്പ്അറിയിച്ചു.