വയറ്റിൽ 100 കിലോ മാലിന്യങ്ങൾ, തീരത്തടിഞ്ഞത് 20 ടൺ ഭാരമുള്ള കൂറ്റൻ തിമിംഗലം !

Webdunia
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (11:14 IST)
സ്‌കോട്ട്‌ലൻഡ്: തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് 100 കിലോയിൽധികം മാലിന്യങ്ങൾ. സ്‌കോട്ട്‌ലൻഡിലെ ഹാരിസ് ദ്വീപിലെ സെയ്‌ലോബോസ്‌റ്റ് ബീച്ചിലാണ് കഴിഞ്ഞ വ്യാഴാഴ്‌ച കൂറ്റൻ തിമിംഗലത്തിന്റെ ശവശരീരം കണ്ടെത്തിയത്. പോസ്‌റ്റ്‌മോർട്ടം നടത്തിയതോടെയാണ് തിമിംഗലത്തിന്റെ വയറ്റിൽ നിന്നും മാലിന്യങ്ങൾ കണ്ടെത്തിയത്.
 
തിമിംഗലത്തിന്റെ വയറ് പ്ലാസ്‌റ്റിക് കപ്പുകൾ, കുഴലുകൾ, വലകൾ, എന്നിവ കൊണ്ട് നിറഞ്ഞിരുന്നു. ആമാശയത്തിൽ മാലിന്യങ്ങൾ നിറഞ്ഞതോടെ സഞ്ചരിക്കാൻ കഴിയാത്ത നിലയിലായി തിമിംഗലം. ദഹന വ്യവസ്ഥ തകരാറിലായതാണ് തിമിഗലത്തിന്റെ മരണ കാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായി.
 
20 ടൺ ഭാരമുള്ള തിമിംഗലത്തെ ബീച്ചിൽ നിന്നും നീക്കം ചെയ്യാൻ കഴിയാതെ വന്നതോടെ കടൽതീരത്ത് തന്നെ സംസ്‌കരിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിൽ സമാനമായ സംഭവം നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്കപ്പോഴും വയറ്റിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തന്നെയാണ് തിമിംഗലങ്ങളുടെ മരണത്തിന് കാരണമായിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article