വിവാഹതട്ടിപ്പുകാരി പിടിയില്‍; തട്ടിപ്പിനിരയായത് 10 പേര്‍

വെള്ളി, 10 ഏപ്രില്‍ 2015 (17:02 IST)
നമ്മുടെ നാട്ടിലെ വിവാഹതട്ടിപ്പുകാരെയൊക്കെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനവുമായി അമേരിക്കയിലെ ഒരു തട്ടിപ്പുകാരി. 39 വയസ്സിനുളളില്‍ 10 പേരെയാണ് ന്യൂയോര്‍ക്കുകാരിയായ ലൈന ക്രിസ്റ്റീന ബാരിയന്റോസ് എന്ന യുവതി വിവാഹം ചെയ്തത്. 
 
2002ല്‍ മാത്രം ആറ് പുരുഷന്‍മാരെയാണ് ലൈന ക്രിസ്റ്റീന ബാരിയന്റോസ് കല്ല്യാണം കഴിച്ചത്. അക്കൊല്ലത്തെ വാലന്റീനസ് ദിനത്തിലായിരുന്നു ആദ്യ വിവാഹം. ലോംഗ് ഐലന്റില്‍ നിന്നായിരുന്നു വരന്‍. ഈ സമയത്താണ് ക്രിസ്റ്റീന മൂന്ന് വര്‍ഷം മുമ്പ്  വിവാഹം ചെയ്ത മറ്റൊരാളില്‍ നിന്ന് വിവാഹമോചനവും നേടുന്നത്.
 
വിവാഹം കഴിഞ്ഞ് പതിനഞ്ചു ദിവസത്തിനുള്ളില്‍ ന്യൂയോര്‍ക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിന്നെയും രണ്ടു പേരെക്കൂടി ഇവര്‍ വിവാഹം കഴിച്ചു. . 1999 ത് മുതല്‍ ഇവര്‍ 10 പേരെ വിവാഹ ചെയ്തതായാണ് ഔദ്യോഗിക രേഖകള്‍ കാണിക്കുന്നത്. എന്നാല്‍ ഇവര്‍ നല്‍കിയ ഒരു വിവാഹ ഉടമ്പടിയില്‍ ഇതുവരെ വിവാഹമേ കഴിച്ചിട്ടില്ല എന്നാണ് ക്രിസ്ത്യാന നല്‍കിയിരിക്കുന്നത്. ഈ രേഖയെപ്പറ്റി  കൂടുതല്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പത്തു പേരെ വിവാഹം ചെയ്തതായി ക്രിസ്റ്റീന സമ്മതിച്ചു.
 
ഇവരില്‍ മൂന്നാമത്തെയും ഒമ്പതാമത്തെയും ഭര്‍ത്താക്കന്മാരില്‍ നിന്നും ഇവര്‍ വിവാഹമോചനം നേടിയിട്ടില്ല. വിവാഹമോചനത്തിന്റെ പേരില്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് ജീവനാംശമായി ഇവര്‍ വന്‍ തുകകള്‍ അടിച്ചുമാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക