ഒമാനില്‍ വീണ്ടും വീസ വിലക്ക് ഏര്‍പ്പെടുത്തി തൊഴില്‍ മന്ത്രാലയം. നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍ തുടങ്ങി ഏതാനും തസ്തികകളിലേക്കാണ് ആറ് മാസത്തെ വീസ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യത ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീസ നിയന്ത്രണം. എന്നാല്‍ ഈ തസ്തികകളില്‍ നിലവിലുള്ള വീസ പുതുക്കുന്നതിനോ സ്ഥാപനം മാറുന്നതിനോ തടസമുണ്ടാകില്ല. മലയാളികള്‍ അടക്കം നിരവധി തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റേത്.