പാക്കിസ്ഥാനിലെ പ്രശസ്ത യുവ ഗായിക ഹനിയാ അസ്ലം ഹൃദയാഘാതം മൂലം അന്തരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 12 ഓഗസ്റ്റ് 2024 (18:00 IST)
haniya
പാക്കിസ്ഥാനിലെ പ്രശസ്ത യുവ ഗായിക ഹനിയാ അസ്ലം ഹൃദയാഘാതം മൂലം അന്തരിച്ചു. 39 വയസ്സായിരുന്നു. പാക്കിസ്ഥാനിലെ ജനപ്രിയ ബാന്റുകളില്‍ ഒന്നായിരുന്നു ഹനിയയുടേത്. എല്ലാ അംഗങ്ങളും സ്ത്രീകളായ പാകിസ്ഥാനിലെ ആദ്യ ബാന്‍ഡും ഹനിയയുടേതായിരുന്നു. 2014ല്‍ സോളോ കരിയര്‍ പിന്തുടരാന്‍ ഹനിയ കാനഡയിലേക്ക് പോയിരുന്നു.
 
നിരവധി ഇന്ത്യന്‍ കലാകാരന്മാരും ഇവരുടെ ബാന്റിന്റെ ഭാഗമായിട്ടുണ്ട്. എ ആര്‍ റഹ്മാന്റെ സംഗീതത്തിലും ഹനിയ പാടിയിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം ഹനിയ പാടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍