തടവിലാക്കപ്പെടാം, പൗരന്മാരോട് ഇറാനില്‍ യാത്ര നടത്തരുതെന്ന് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 ജൂലൈ 2025 (12:27 IST)
പൗരന്മാരോട് ഇറാനില്‍ യാത്ര നടത്തരുതെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് അമേരിക്കന്‍ പൗരന്മാരോട് ഇക്കാര്യം പറഞ്ഞത്. തെറ്റായ തടങ്കലുകള്‍, തീവ്രവാദം എന്നിവ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഒരു കാരണവശാലും ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അമേരിക്കന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
 
ഇറാനിലെ യുഎസ് പൗരന്മാര്‍ ഗുരുതരമായ അപകടങ്ങള്‍ നേരിടുന്നു, അവരെ തട്ടിക്കൊണ്ടുപോയി തെറ്റായി അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലരെ വ്യാജ കുറ്റങ്ങള്‍ ചുമത്തി വര്‍ഷങ്ങളായി തടവിലാക്കിയിട്ടുണ്ട്, മാനസിക പീഡനത്തിന് വിധേയരാക്കിയിട്ടുണ്ട്, വധശിക്ഷയ്ക്ക് പോലും വിധിച്ചിട്ടുണ്ട്.- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
 
ഒരു യുഎസ് പാസ്പോര്‍ട്ടോ യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ബന്ധമോ ഉണ്ടായിരിക്കുന്നത് ഇറാനിയന്‍ അധികാരികള്‍ക്ക് ആരെയെങ്കിലും കസ്റ്റഡിയിലെടുക്കാന്‍ മതിയായ കാരണമായിരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍