'എരിതീയില്‍ എണ്ണ പകരുന്നോ?' യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കി അമേരിക്ക

ചൊവ്വ, 18 മെയ് 2021 (11:32 IST)
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുമ്പോഴും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്ത് യുഎസിലെ ബൈഡന്‍ ഭരണകൂടം. ഇസ്രയേലിന് 73.5 കോടി ഡോളറിന്റെ (5,300 കോടി രൂപ) ആയുധങ്ങളാണ് യുഎസ് കൈമാറുക. യു.എസ്. കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണെങ്കിലും പ്രയാസമില്ലാതെ അംഗീകാരം ലഭിക്കാനാണ് സാധ്യത. ഉഗ്രശേഷിയുള്ള ആയുധങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പലസ്തീനെതിരായ ആക്രമണത്തിന് ഇസ്രയേല്‍ ഉപയോഗിക്കുന്ന ആയുധങ്ങളും ഇതില്‍ ഉള്‍പ്പെടും. ബോംബുകളെ കൃത്യതയുള്ള മിസൈലുകളാക്കി മാറ്റുന്ന ജെഡിഎമ്മുകളാണ് ഇതില്‍ പ്രധാനം. ജെഡിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ നാശനഷ്ടം ഇരട്ടിയാകും. കൂടുതല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടും. യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനം തെറ്റാണെന്ന് യുഎസ് കോണ്‍ഗ്രസില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇസ്രയിലേന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ബൈഡന്റെ നിലപാട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍