പിന്തുണച്ച രാജ്യങ്ങള്‍ക്ക് നന്ദിയുമായി ഇസ്രയേല്‍; ഇന്ത്യയില്ല, എവിടെയെന്ന് ചോദ്യം

ഞായര്‍, 16 മെയ് 2021 (19:54 IST)
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും സമാധാനത്തിനു ആഹ്വാനം ചെയ്തിട്ടും ഫലമുണ്ടായില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇസ്രയേലിനും പലസ്തീനും പിന്തുണ ലഭിക്കുന്നുണ്ട്. തങ്ങളെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് നന്ദിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. 25 രാജ്യങ്ങളുടെ ദേശീയ പതാക ചേര്‍ത്താണ് നെതന്യാഹു ട്വീറ്റ് ചെയ്തത്. ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് നന്ദിയെന്നു പറഞ്ഞാണ് നെതന്യാഹുവിന്റെ ട്വീറ്റ്. എന്നാല്‍, ഈ പട്ടികയില്‍ ഇന്ത്യയില്ല. ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് നന്ദിയില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ളവര്‍ നെതന്യാഹുവിനോട് ചോദിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍