യമനിലെ ആക്രമണത്തിന് സൗദിക്കും യുഎഇക്കും ഇനി ആയുധങ്ങള്‍ നല്‍കില്ല: അമേരിക്ക

ശ്രീനു എസ്

ശനി, 6 ഫെബ്രുവരി 2021 (12:52 IST)
യമനെ ആക്രമിക്കാന്‍ സൗദിക്കും യുഎഇക്കും അമേരിക്ക ഇനി ആയുധങ്ങള്‍ നല്‍കില്ലെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യമനിലെ ഹൂതികളെ ഭീകരരായി അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് റദ്ദുചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. 
 
യമനിലെ യുദ്ധംമൂലം രാജ്യത്തെ 80 ശതമാനം ആളുകളും പട്ടിണികിടക്കുകയാണെന്ന് കഴിഞ്ഞ ദിവസം യുഎന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇനി യമനിലെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഹൂതികളെയും ക്ഷണിക്കേണ്ടി വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍