വടക്കന്‍ വസീറിസ്താനിലെ ഗോത്ര മേഖലയില്‍ യുഎസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ദര്‍ഗ മന്ദി മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരുന്ന കെട്ടിടത്തിനു നേര്‍ക്കാണ് ആക്രമണം നടന്നത്. ആറു തവണ മിസൈല്‍ ആക്രമണം നടന്നു. കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനവും തകര്‍ത്തു.
ഈ മാസം യുഎസ് സേന നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഹഖാനി ഗ്രൂപ്പിന്റെ 10 അംഗങ്ങള്‍ ഉള്‍പ്പെടെ 16 തീവ്രവാദികളെ വധിച്ചിരുന്നു.