ഭീകരവാദികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പാകിസ്ഥാനോട് ഐക്യരാഷ്ട്രസഭ

ചൊവ്വ, 4 നവം‌ബര്‍ 2014 (16:30 IST)
വാഗ അതിര്‍ത്തിയില്‍ നടന്ന സ്ഫോടനത്തോടനുബന്ധിച്ച് ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു . ഭീകരാക്രമണത്തെ ബാന്‍ കി മൂണ്‍ ശക്തിയായി അപലപിച്ചു.  
 
ഇന്ത്യക്കെതിരേ യുദ്ധം ചെയ്യാന്‍ പാകിസ്ഥാന്‍ തീവ്രവാദികളെ മറയാക്കുന്നു എന്ന് അമേരിക്കയും പറഞ്ഞതോടെ ശക്തമായ നടപടികള്‍ക്ക് പാകിസ്ഥാന്‍ നിര്‍ബന്ധിതമാകുമെന്നാണ് കരുതപ്പെടുന്നത് . ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍ക്കോയ്മ അറിയാവുന്നതു കൊണ്ടാണ് പാകിസ്ഥാന്‍ ഭീകരവാദികളെ ഒളിയുദ്ധത്തിന് ഉപയോഗിക്കുന്നതെന്ന് പെന്റഗണ്‍ പറഞ്ഞിരുന്നു. 
വാഗ അതിര്‍ത്തിയില്‍ നടന്ന സ്ഫോടനത്തില്‍ അറുപതിലധികം പേര്‍ മരിക്കുകയും 120 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക