ഏതാനും വര്‍ഷങ്ങളായി വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേല്‍ അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണമെന്ന് സമിതി അധ്യക്ഷന്‍ നിഗല്‍ റോഡ്ലി തുറന്നടിച്ചു. ഈ കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ വിരുദ്ധമാണ്. ഇത് നിര്‍ത്തിവെക്കണമെന്ന് യുഎന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ മുഖവിലയ്ക്കെടുക്കാത്തതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.