റഷ്യന്‍ അനുകൂലികള്‍ പ്രക്ഷോഭം തുടരുന്ന കിഴക്കന്‍ യുക്രൈനില്‍ ചെക്ക്‌പോസ്റ്റിന് നേരേ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടു.
വോള്‍നോവ്ക മേഖലയിലെ ചെക്‌പോസ്റ്റില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. ലോറിയിലെത്തിയ സംഘം തൊട്ടടുത്തുനിന്ന് സൈനികരെ വെടിവെക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് സൈനിക ടാങ്കുകളും അനേകം ട്രക്കുകളും തകര്‍ന്നു.
ഞായറാഴ്ച രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. റഷ്യന്‍ അനുകൂല ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. പരുക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.