യുക്രെയ്നിലെ ക്രമറ്റോര്‍സ്‌കില്‍ റോക്കറ്റ് ആക്രമണത്തില്‍ 600 ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന് റഷ്യ. കിഴക്കന്‍ യക്രൈനില്‍ സൈനികരെ താത്കാലികമായി താമസിപ്പിക്കുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഇത്രയും സൈനികരെ വധിച്ചതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.