ഉക്രെയിന്‍: വെടി നിര്‍ത്തലിന് ധാരണ

ശനി, 21 ജൂണ്‍ 2014 (11:03 IST)
ഉക്രെയിനും റഷ്യയും തമ്മിലുള്ള വിമതപോരാട്ടത്തിന് ശക്തികുറഞ്ഞു. ഇതിന്റെ ഭാഗമായി റഷ്യന്‍ അനുകൂല വിമതര്‍ക്കെതിരെയുള്ള സൈനിക നടപടി ഉക്രെയിന്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു.

ഉക്രെയിന്‍  പ്രസിഡന്‍റ് പെട്രോ പെറോചെങ്കോയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഈ മാസം 27 വരെയാണ് വെടി നിര്‍ത്തല്‍. എന്നാല്‍ വിമതര്‍ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് സൈന്യം വ്യക്തമാക്കി.

യുക്രെയ്ന്‍ പ്രസിഡന്‍റും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിനും ഈ വിഷയത്തില്‍ ഫോണില്‍ ചര്‍ച്ച നടത്തി. അതേസമയം, കിഴക്കന്‍ യുക്രെയ്നില്‍ റഷ്യയോട് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ വിമത മിലീഷ്യകള്‍ നിയന്ത്രണത്തിലാക്കിയിരുന്ന ഭാഗങ്ങള്‍ രണ്ട് ദിവസത്തെ പോരാട്ടത്തിനൊടുവില്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചു. യുക്രെയ്ന്‍ പ്രതിരോധ മന്ത്രി മിഖാലിയോ കൊവാലാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക