കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിന് യുഎഇ, 20 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ മുതല്‍ നടപ്പിലാക്കണം

Webdunia
ചൊവ്വ, 11 ജൂലൈ 2023 (18:27 IST)
യുഎഇയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ തീരുമാനം. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികളില്‍ ഇനി മുതല്‍ സ്വദേശികളെ നിയമിക്കണം. നിലവില്‍ ഇത് അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കണം എന്നതാണ് ചട്ടം.
 
20 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും 2 സ്വദേശികള്‍ക്ക് ജോലി അല്‍കണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ 2025 ജനുവരിയില്‍ 96,000 ദിര്‍ഹം അടയ്ക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കുന്നു.
 
വാര്‍ത്താവിനിമയം,സാമ്പത്തിക സ്ഥാപനങ്ങള്‍,ഇന്‍ഷുറന്‍സ് മേഖല,റിയല്‍ എസ്‌റ്റേറ്റ്,പ്രൊഫഷണല്‍ ടെക്‌നിക്കള്‍ മേഖല,ഓഫീസ്,ഭരണം,കല,വിനോദം,ഖനന മേഖല,ക്വാറികള്‍,വിദ്യാഭ്യാസം,ആരോഗ്യമേഖല,സാമൂഹ്യസേവനം,നിര്‍മാണ മേഖല,മൊത്തവ്യാപാരം,ചില്ലറ വ്യാപാരം,ഗതാഗതം,വെയര്‍ ഹൗസ്,ഹോട്ടല്‍,റിസോര്‍ട്ട്,ടൂറിസം,എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം പ്രധാനമായി നടപ്പിലാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article