പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട : രണ്ടു പേർ പിടിയിൽ

Webdunia
ചൊവ്വ, 11 ജൂലൈ 2023 (18:14 IST)
മലപ്പുറം: പെരിന്തൽമണ്ണയിൽ നടത്തിയ വാഹന പരിശോധനയിൽ 166 കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. വയനാട് മുട്ടിൽ സ്വദേശി മുഹമ്മദ് ഷാഫി (34), പാലക്കാട് ചെർപ്പുളശേരി സ്വദേശി കുന്നപ്പള്ളി മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത്.
 
പെരിന്തൽമണ്ണ - ചെർപ്പുളശേരി റോഡിലായിരുന്നു വാഹന പരിശോധന. കർണ്ണാടക രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. വള്ളുവനാട് സ്‌കൂളിനടുത്തുവച്ചാണ് പോലീസ് വാഹനം പരിശോധിച്ചത്. ബംഗളൂരുവിൽ നിന്നാണ് ഇത് ഏജന്റുമാർ പറഞ്ഞതനുസരിച്ചു കൊണ്ടുവന്നതെന്ന് പിടിയിലായവർ സമ്മതിച്ചു.
 
പിടിയിലായവരിൽ മുഹമ്മദ് ഷാഫി അടുത്തിടെ വയനാട് പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റർ ചെയ്ത ലഹരി പാർട്ടി കേസിൽ പ്രതിയാണ്. ഒറ്റപ്പാലത്തെ കൊലക്കേസ്, ചെർപ്പുളശേരി കഞ്ചാവ് കേസ് എന്നിവയിലെ പ്രതിയാണ് അഷ്‌റഫ്.    

അനുബന്ധ വാര്‍ത്തകള്‍

Next Article