അബുദാബിയില്‍ പൊതുസ്ഥലത്ത് മാസ്‌ക് ഉപേക്ഷിച്ചാല്‍ 1000ദര്‍ഹം പിഴ

ശ്രീനു എസ്

തിങ്കള്‍, 8 ജൂണ്‍ 2020 (08:52 IST)
അബുദാബിയില്‍ പൊതുസ്ഥലത്ത് മാസ്‌ക് ഉപേക്ഷിച്ചാല്‍ 1000ദര്‍ഹം പിഴയെന്ന് പൊലീസ് അറിയിച്ചു. മാസുകുകളും കൈയുറകളും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് സമൂഹത്തിന് ഒന്നാകെ ഭീഷണിയാണെന്ന് അബുദാബി പൊലീസിനെ ഉദ്ധരിച്ച് യുഎഇ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
അതേസമയം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് യുഎഇ. ഇതിനോടകംതന്നെ 25 ലക്ഷം പേര്‍ക്കാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. 38268 കൊവിഡ് കേസുകളാണ് യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍