‘അഡല്‍ട്ട് ഒണ്‍ലി‘യാകുന്ന ട്വിറ്റര്‍ പോസ്റ്റുകള്‍

വെള്ളി, 20 ഫെബ്രുവരി 2015 (14:09 IST)
ട്വിറ്ററില്‍ കഴിഞ്ഞ കുറേക്കാലമായി നീലയുടെ അതിപ്രസരമാണെന്ന് പരാതി കേട്ടുതുടങ്ങിയിട്ട്. എന്നാലോ അതിനെ നിയന്ത്രിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ ശ്രമിക്കുന്നില്ല എന്നതുപോയിട്ട് ആ വഴിക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യാതിരിക്കുകയാണ് ഇപ്പോള്‍. ട്വിറ്ററിന്റെ ഈ നടപടി തുടര്‍ന്നാല്‍ അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്വിറ്ററിനെ അഡല്‍ട്ട് ഒണ്‍ലി സൈറ്റായി പ്രഖ്യാപിക്കാനാണ് സാധ്യത. സെക്‌സ് റാക്കറ്റുകളും പോണ്‍ താരങ്ങളും മാര്‍ക്കറ്റ് പിടിക്കുന്നത് ഇപ്പോള്‍ ട്വിറ്ററിലൂടെയാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
 
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൊന്നാണ് ട്വിറ്റര്‍. അതിനാല്‍ തന്നെ പലതരത്തിലുള്ള, വ്യത്യസ്ഥരായ ആളുകള്‍ ട്വിറ്ററില്‍ അംഗങ്ങളാണ്, രാഷ്ട്രീയക്കാരും, സിനിമാ താ‍രങ്ങളും ബിസിനസുകാരും എന്നുവേണ്ട സകല ആളുകളുടെയും കൂട്ടമാണ് ഇന്ന് ട്വിറ്റര്‍. എന്നല്‍ സെലിബ്രിറ്റി ട്വീറ്റുകള്‍ക്ക് ലഭിക്കുന്ന ആരാധകരേക്കാള്‍ കൂടുതല്‍ ട്വിറ്ററില്‍ കൂടി ലഭിക്കുന്ന പോണ്‍ ചിത്രങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കുമാണെന്നാണ് യാഥാര്‍ഥ്യം.
 
അഞ്ചുലക്ഷത്തിലധികം അശ്ലീല ചിത്രങ്ങളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ചൂടന്‍ ട്വീറ്റുകളെ നിയന്ത്രിക്കാന്‍ കമ്പനിക്കുമില്ല താല്‍പര്യം. വരും നാളുകളില്‍ ട്വിറ്ററില്‍ നീല കൂടും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കത്തെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രമുഖ കമ്പനികളുമായി ചര്‍ച്ച നടത്തിയപ്പോള്‍ ട്വിറ്ററില്‍ നിന്ന് മാത്രം ആരും എത്തിയില്ല. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ചൂടന്‍ ചിത്രങ്ങളിടുന്നതില്‍ പ്രശസ്തയായ ഇന്ത്യക്കാരി ബോളിവുഡ് നടി പൂനം പാണ്ഡെയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക