അമേരിക്ക കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടു എന്ന് ട്രംപ്

വ്യാഴം, 16 ഏപ്രില്‍ 2020 (08:10 IST)
വാഷിങ്ടൺ: അമേരിക്കയിൽ കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടു എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞു എന്നും ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഉടൻ പിൻവലിയ്ക്കും എന്നും ട്രംപ് പറഞ്ഞു. 
 
പുതിയ കോവിഡ് കേസുകൾ കുറഞ്ഞു എന്നാണ് കണക്കുകളിൽനിന്നും വ്യക്തമകുന്നത്. ഈ കുറവ് നിലനിൽക്കും എന്നാണ് പ്രതീക്ഷ, ഗവർണർമാരുമായി കൂടീയാലോചിച്ച ശേഷം ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ പിൻവലിയ്ക്കും. ഇതുസംബന്ധിച്ച് മാർഗാനിർദേശങ്ങൾ ഉടൻ പുറത്തിറക്കും, മെയ് ആദ്യ വാരത്തിന് മുൻപ് തന്നെ വൈറസ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കാൻ സാധിയ്കും എന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍