ഡൽഹി: രാജ്യത്ത് കൊവിഡ് ബാധച്ച് മരിച്ചവരുടെ എണ്ണം 393 ആയി. രോഗ ബധിതരുടെ എണ്ണവും വർധിയ്ക്കുകയാണ്. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 11,933 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ദിവസേന ആയിരത്തിൽ അധികം ആളുകൾക്ക് രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നു എന്നത് ആശങ്ക വർധിപ്പിയ്ക്കുന്നുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്താണ് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ 19 ദിവസംകൂടി നിട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരാനാണ് കേന്ദ്ര നിർദേശം. ഏപ്രിൽ 20ന് ശേഷം വൈറസ് വ്യാപനം കുറവുള്ളതോ. ഇല്ലാത്തതോ ആയ പ്രദേശങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് ചില ഇളവുകൾ നൽകാം. ഇതു സംബന്ധച്ച് കൃത്യമായ മാർഗനിർദേശങ്ങളും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.