യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷാ ഭീഷണിയെ തുടർന്ന് നൊവാഡയിലെ പ്രചാരണവേദിയില്‍ നിന്നു മാറ്റി. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോള്‍ പ്രചാരണ വേദിയിൽ നിന്ന് ഒരു യുവാവിന്റെ ഭാഗത്തുനിന്നുമുണ്ടായ പ്രകോപനത്തെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു.
ആൾക്കൂട്ടത്തിനിടെ തോക്കുമായി ഒരു യുവാവ് എത്തിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വേദിയുടെ പിന്നിലേക്ക് പോയ ട്രംപ് ഏതാനും സമയത്തിന് ശേഷം വേദിയില്‍ തിരിച്ചെത്തുകയും തന്‍റെ പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു. സംഭവത്തില്‍ സീക്രട്ട് സർവീസിന് നന്ദി പറയുന്നുവെന്നും അവരുടെ ഇടപെടൽ മനോഹരമാണെന്നും ട്രംപ് പ്രതികരിച്ചു.