ജനക്കൂട്ടത്തിനിടയിലേക്ക് ട്രെക്ക് പാഞ്ഞു കയറി 24മരണം
മെക്‍സിക്കോയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രെക്ക് പാഞ്ഞു കയറി 24 പേര്‍ കൊല്ലപ്പെട്ടു. 20തോളം പേര്‍ക്ക് പരുക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. തീര്‍ത്ഥാടകരായ ജനക്കൂട്ടത്തിനിടയിലേക്കേണ് ട്രെക്ക് പാഞ്ഞുകയറിയത്.
അമിതവേഗത്തിലെത്തിയ ട്രെക്ക് റോഡ് അരുകില്‍ നില്‍ക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നഷടപ്പെട്ടതാണ് അപകടകാരണം. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. 14 പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മസ്സാപ്പിയിലെ പളളിയിലേക്ക് നീങ്ങുകയായിരുന്ന നൂറുകണക്കിന് തീര്‍ഥാടകര്‍ക്കിടയിലേക്കാണ് വാഹനം പാഞ്ഞ് കയറിയത്. അപകടശേഷം സംഭവസ്ഥലത്തു നിന്ന് ട്രക്കിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.