പാകിസ്ഥാനില്‍ അമേരിക്കയുടെ സഞ്ചരിക്കുന്ന വായനശാല. പാകിസ്ഥാനിലെ വിദ്യാര്‍ഥികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന വായനശാല പദ്ധതി അമേരിക്ക ആവിഷ്കരിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റും(യുഎസ്എഐഡി) അമേരിക്കന്‍ എംബസിയുമായി ചേര്‍ന്നാണ് ഈ പദ്ധതി പാകിസ്ഥാനില്‍ നടപ്പിലാക്കുന്നത്.
പാകിസ്ഥാനിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി പുസ്തകലോകത്തേക്കുളള വാതായനം തുറന്നു ലഭിക്കുകയാണ്.
ആദ്യഘട്ടത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും, സിന്ധിലുമാണ് സഞ്ചരിക്കുന്ന വായനശാല എത്തുക. പദ്ധതിയ്ക്കായി 165 മില്ല്യണ്‍ ഡോളറാണ് യുഎസ്എഐഡി ചെലവഴിയ്ക്കുക.