ഫ്രാന്‍സില്‍ അതിവേഗ ട്രെയിന്‍ പാളംതെറ്റി 10 മരണം
കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ അതിവേഗ ട്രെയിന്‍ പാളംതെറ്റി 10 പേര് മരിച്ചു. പാരീസ്- സ്ട്രാസ്ബര്‍ഗ് പാതയില്‍ പരീക്ഷണത്തിനായി ഓടിച്ച ട്രെയിനാണ് എക്വെര്ഷെയ്മില് നഗരത്തിനടുത്ത് പാളംതെറ്റിയത്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എക്വെര്ഷെയ്മില് നഗരത്തിനടുത്താണ് അപകടം ഉണ്ടായത്. പരീക്ഷണത്തിനായി ഓടിച്ച ട്രെയിന്‍ അമിത വേഗത്തിലായിരുന്നു. 49 റെയില്‍വേ സാങ്കേതിക ജീവനക്കാരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. പാളംതെറ്റിയ തീവണ്ടിക്ക് തീപ്പിടിക്കുകയും തുടര്‍ന്ന് തൊട്ടടുത്ത കനാലിലേക്ക് മറിയുകയും ചെയ്തതാണ് മരണസംഖ്യ ഉയര്‍ത്തിയത്. അടുത്ത വര്‍ഷം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന അതിവേഗപാതയിലാണ് അപകടം നടന്നത്.
അപകടം ഭീകാരക്രമണം അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.