അമേരിക്കയ്ക്ക് അല്‍ക്വയ്ദയുടെ താക്കീത്. അല്‍ക്വയ്ദയുടെ സിറിയന്‍ സംഘടനയായ നുസ്‌റ ഫ്രണ്ടാണ് താക്കീതുമായി രംഗത്തെത്തിയത്. ഐഎസിനെതിരേ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം വ്യോമാക്രമണം നടത്തുന്നതിനിടെയാണ് വീഡിയോയിലൂടെ സംഘടന മുന്നറിയിപ്പ് നല്‍കിയത്.
അമേരിക്ക നടത്തുന്ന യുദ്ധം തങ്ങള്‍ക്കെതിരെയല്ലെന്നും മറിച്ച് ഇസ്ലാമിനെതിരെയാണെന്നും സംഘടനാ വക്താവ് പറഞ്ഞു.
ആദ്യദിനം അമേരിക്ക സിറിയയിലെ ആലപ്പോയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി നുസ്‌റ പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ഇറാഖിലെയും സിറിയയിലേയും തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുത്ത ഐഎസിനെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഗ്രീസും പങ്കുചേര്‍ന്നു. കഴിഞ്ഞ ദിവസം അമേരിക്കയുടെ ആക്രമത്തില്‍ ഐഎസിന്റെ വരുമാനസ്രോതസായ എണ്ണസംഭരണശാലകള്‍ തകര്‍ന്നിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.