സാമ്പത്തിക തിരിമറി: തോഷിബയുടെ മേധാവി രാജിവെച്ചു
സാമ്പത്തിക തിരിമറി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജപ്പാനിലെ തോഷിബ ഇലക്ട്രോണിക്സ് കമ്പനിയുടെ മേധാവി ഹിസാഓ തനാക രാജിവെച്ചു. നിലവില്‍ കമ്പനിയുടെ വൈസ് ചെയര്‍മാനായ നൊറിയോ സസാകിയും സ്ഥാനത്ത് നിന്ന് മാറേണ്ടിവരും. ഹിസാഓക്ക് പകരം മസാച്ചി മുറോമാഷി തോഷിബയുടെ മേധാവിയാകും.
152 ബില്യണ്‍ ജാപ്പനീസ് യെന്‍ ഏകദേശം 7,000 കോടിയിലധികം ഇന്ത്യന്‍ രൂപ വെട്ടിച്ചുവെന്നാണ് ഹിസാഒയ്ക്കെതിരെയുള്ള ആരോപണം. കുറേ കാലമായി തോഷിബയുടെ കണക്കുകളില്‍ കൃത്രിമം നടന്നുവെന്നും ഇത് തനാകയുടെയും സസാകിയുടെയും പൂര്‍ണ അറിവോടെയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.