ഇത് പുതിയ തൂവാനത്തുമ്പി ക്ലാര! അവള്‍ പാടി “പാര്‍ട്ട് ഓഫ് യുവര്‍ വേള്‍ഡ്....” - കേള്‍ക്കാന്‍ ലോകം മുഴുവന്‍ ചുറ്റും കൂടി!

ചൊവ്വ, 16 ഫെബ്രുവരി 2016 (18:28 IST)
ക്ലാരെ റയാന്‍ എന്ന മൂന്നു വയസുകാരിയാണ് ഇപ്പൊ യൂടുബിലെ താരം. ക്ലാര പാടിയ ഒരു പാട്ട് ഇതിനോടകം 537,000 പേര്‍ കണ്ടുകഴിഞ്ഞു. ‘ദ ലിറ്റില്‍ മര്‍മൈഡ്’ എന്ന ഇംഗ്ലീഷ് സിനിമയിലെ ‘പാര്‍ട് ഓഫ് യുവര്‍ വേള്‍ഡ്’ എന്ന ഗാനമാണ് ഈ കൊച്ചു മിടുക്കിയെ താരമാക്കിയത്. റയാന്റെ അച്ഛന്‍ ഡേവ് തന്നെയാണ് വീഡിയൊ യൂടൂബില്‍ അപ്ലോഡ് ചെയ്തത്.
 
ക്ലാരയുടെ പാട്ടിനെക്കുറിച്ച് ഡേവ് പറയുന്നതിങ്ങനെ: കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഷോപ്പിങ് കഴിഞ്ഞ് കാറെടുക്കാന്‍ തിരിച്ചു നടക്കുമ്പോഴാണ് കാറിന്റെ മുന്നില്‍ വച്ച് ക്ലാര പാടുന്നത് കണ്ടത്.

കൂടാതെ അടുത്തുള്ള ചിലര്‍ വീഡിയൊ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം അവള്‍ പാടുന്നത് റെക്കോര്‍ഡ് ചെയ്ത് യൂടൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു’. 
 
ഗാനത്തിലെ ഓരൊ വരികളും അവള്‍ ഓര്‍ത്തെടുക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തൊന്നുന്നുവെന്നും ഡേവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക