കാറില്‍ ലിഫ്റ്റ് നല്‍കി 16കാരനുമായി ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

ശ്രീനു എസ്

ചൊവ്വ, 5 ജനുവരി 2021 (15:24 IST)
കാറില്‍ ലിഫ്റ്റ് നല്‍കി 16കാരനുമായി ലൈംഗിക ബന്ധം നടത്തിയ അധ്യാപിക അറസ്റ്റിലായി. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. ഇവരുമൊത്തുള്ള നഗ്ന ഫോട്ടോ വിദ്യാര്‍ത്ഥി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റിലായ 26 കാരിയായ ആന്‍ഡി ലാന്റസ് എന്ന അധ്യാപകയെ കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കി. സംഭവത്തിനു പിന്നാലെ ഇവര്‍ സ്‌കൂളില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.
 
കുട്ടിയുമായി രണ്ടിലധികം തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി അധ്യാപിക സമ്മതിച്ചു. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാറില്‍ കയറ്റിയ ശേഷം ലൈംഗിക ബന്ധത്തിന് ഇവര്‍ വിദ്യാര്‍ത്ഥിയെ പ്രേരിപ്പിക്കുകയായിരുന്നു. പിന്നീട് ഒരു തവണ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് ഇവര്‍ പിഡിപ്പിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍