തായ്‌ലന്‍ഡില്‍ വിമാനം തകര്‍ന്നു: 51 മരണം

Webdunia
ബുധന്‍, 23 ജൂലൈ 2014 (20:25 IST)
തായ്‌ലന്‍ഡില്‍ വിമാനം തകര്‍ന്നുവീണ് 51 പേര്‍ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തിരമായി വിമാനം മഗോങ് വിമാനത്താവളത്തിലിറക്കുന്നതിനിടെയാണ് ദുരന്തം. തായ്‌പേയില്‍നിന്ന് പെങ്ഹു ദ്വീപിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
 
ട്രാന്‍സ് ഏഷ്യയുടെ ജി 22 വിമാനമാണ് തകര്‍ന്നത്‌. 54 യാത്രക്കാരും നാല് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഏഴ് പേര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്.  
നിലത്തിറക്കാനുള്ള ശ്രമത്തിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഏഴ് മണിയോടെ മഗോങ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തീപിടിച്ച് തകര്‍ന്നുവീണത്. 
 
 മലേഷ്യന്‍ വിമാനം ഉക്രൈയിന്‍ അതിര്‍ത്തിയില്‍ വെടിവെച്ചിട്ട് 295 പേര്‍ക്ക് മരിച്ചതിന്റെ ആഘാതം മാറും മുമ്പേയാണ് വീണ്ടും ദുരന്തമുണ്ടായത്.