തായ്‌വാനില്‍ ഭൂചലനത്തില്‍ മൂന്നു മരണം; നൂറിലധികം പേര്‍ക്ക് പരുക്ക്
ശനി, 6 ഫെബ്രുവരി 2016 (08:25 IST)
തായ്‌വാനില്‍ ഉണ്ടായ ഭൂചലനത്തില്‍ മൂന്നു മരണം. ദക്ഷിണ തായ്‌വാനിലെ തായ്‌നാനിലാണ് റിക്‌ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നൂറിലേറെ പേര്‍ക്ക് ഭൂചലനത്തില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനേഴ് നിലകളുള്ള കെട്ടിടം അടക്കം നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. പരുക്കേറ്റവരില്‍ പകുതിയോളം ആളുകളുടെ പരുക്കുകള്‍ നിസ്സാരമാണ്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലസ്ഥാനമായ തായ്പോയിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. തെക്ക് കിഴക്ക് തായ്നാനിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തിന്‍റെ പ്രകമ്പനം 40 സെക്കൻഡ് നീണ്ടുനിന്നു.