അതിര്‍ത്തിയില്‍ ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്ഥാന്‍. പാക് പ്രതിനിധി മലിഹ ലോധിയാണ് യു എന്നില്‍ നയം വ്യക്തമാക്കിയത്.
നിയന്ത്രണരേഖ കടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും മലിഹ ലോധി പറഞ്ഞു. പാകിസ്ഥാന്‍ പരമാവധി സംയമനം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തിരമന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതേസമയം, തീവ്രവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവർത്തിച്ചു.