പാമോലിന്‍ കേസ്: ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

തിങ്കള്‍, 6 ഏപ്രില്‍ 2015 (14:50 IST)
പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ സമര്‍പ്പിച്ച ഹര്‍ജിയാണു ഹൈക്കോടതി തള്ളിയത്. 
 
കേസ് രാഷ്ട്രീയ പ്രധാന്യമുള്ളതാണെന്നും വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റേതാണ് വിധി. 
 

വെബ്ദുനിയ വായിക്കുക