ഡിഗ്രി ലഭിക്കണമെങ്കിൽ ഇനിമുതൽ ഓരോ വിദ്യാർത്ഥിയും 10 മരങ്ങൾ നടണം, പുതിയ നിയമവുമായി സർക്കാർ !

Webdunia
വെള്ളി, 31 മെയ് 2019 (12:53 IST)
പഠനം പൂർത്തിയാക്കി ഡിഗ്രി നേടുക എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നമാണ് എന്നാൽ ആ സ്വപ്നം പൂർത്തികരിക്കുമ്പോൾ പ്രകൃതിയെക്കൂടി ഓർക്കണം എന്ന വിദ്യാർത്ഥികൾക്ക് നിർദേശം നൽകുകയാണ് ഫിലിപ്പൈൻസ് സർക്കാർ. സ്കൂളിൽനിന്നും കോളേജിൽനിന്നും പഠനം പൂർത്തിയാക്കി ബിരുദം നേടണമെങ്കിൽ ഒരോ വിദ്യാർത്ഥിയും 10 മരങ്ങളെങ്കിലും നട്ടുപിടിപ്പിക്കണം എന്ന നിയമം കൊണ്ടുവന്നിരിക്കുകയാണ് ഫിലിപ്പൈൻസ് ഗവൺമെന്റ്. 
 
'ദ് ഗ്രാജുവേഷൻ ലെഗസി ഫോർ ദ് എൻവയോൺ‌മെന്റ് ആക്ട്' എന്നാണ് നിയമത്തിന്റെ പേര്. കടുത്ത വന നശീകരണത്തിൽനിന്നും, മലിനീകരണത്തിൽനിന്നും രാജ്യത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാന് ഫിലിപ്പൈൻസ് സർക്കർ ഇത്താരം ഒരു നിയമം കണ്ടുവന്നിരിക്കുന്നത്.
 
എലമെന്ററി സ്കൂളുകളിൽനിന്നും 12 മില്യൺ വിദ്യാർത്ഥികളും, 5 മില്യൺ വിദ്യാർത്ഥികൾ ഹൈസ്കൂളിനിന്നും, 5 ലക്ഷം വിദ്യാർത്ഥികളും കോളേജിൽനിന്നും വർഷംതോറും പഠനം പൂർത്തിയാക്കുന്നുണ്ട്. ഇവർ ഓരോരുത്തരും 10 മരങ്ങൾ വീതം, നട്ടുപിടിപ്പിച്ചാൽ 175 മില്യൺ മരങ്ങൾ വർഷംതോറും നട്ടുപിടിപ്പിക്കാൻ സാധിക്കും.
 
സംരക്ഷിത പ്രദേശങ്ങളിലും, സംരക്ഷിത വനങ്ങളിലും, സൈനിക ക്യാമ്പുകളിലും, ഉപേക്ഷിക്കപ്പെട്ട മൈനിംഗ് സൈറ്റുകളിലുമെല്ലാമാണ് വിദ്യാർത്ഥികൾ മരങ്ങൽ നടേണ്ടത്. ഇതിനായുള്ള സൗകര്യങ്ങൾ സർക്കാർ തന്നെ ഒരുക്കി നൽകും. ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തിനും കാലാവസ്ഥക്കും അനുസരിച്ചുള്ള മരരങ്ങളാണ് നടുക. ഫിലിപ്പൈൻസിലെ ഉന്നത വിദ്യഭ്യാസ ഡിപ്പാർട്ട്‌മെന്റിനാണ് നിയമത്തിന്റെ നടത്തിപ്പ് ചുമതല.   

അനുബന്ധ വാര്‍ത്തകള്‍

Next Article