പാക്കിസ്ഥാനില്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു.പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ റാലി നടന്ന സ്റ്റേഡിയത്തിനു പുറത്തേയ്ക്കു ഒരുമിച്ച് പോകാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്.
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടാണ് റാലി നടത്തിയത് . റാലിയില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം കേള്‍ക്കുന്നതിന് 80,000 ത്തോളം ആളുകള്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മുള്‍ട്ടാനിലെ ജില്ലാ അധികൃതര്‍ സ്റ്റേഡിയത്തിനു പുറത്തേയ്ക്കുള്ള എല്ലാ വാതിലുകളും തുറക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ഇതുകൂടാതെ ജനങ്ങള്‍ സ്റ്റേഡിയം വിടാന്‍ തുങ്ങിയപ്പോള്‍ അധികൃതര്‍ സ്റ്റേഡിയത്തിനുള്ളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്നും നേതാക്കള്‍ ആരോപിച്ചു.