ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് മഹിന്ദ രജപക്‌സെ. അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന് രജപക്‌സെ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം പൂര്‍ണമായും പുറത്തു വരുന്നതിനു മുമ്പാണ് രജപക്‌സെ പരാജയം സമ്മതിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയായിരുന്നു ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. 225 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
നിലവിലെ പ്രധാനമന്ത്രി റെനല്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന മഹീന്ദ രജപക്‌സെയുടെ ഫ്രീഡം പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം.
6100 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഒന്നരക്കോടിയോളം വോട്ടര്‍മാര്‍ ആണ് വിധി നിര്‍ണയിക്കുന്നത്. ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്‌സെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.