ഫിലിപെ ആറാമന്‍ സ്‌പെയിനിലെ പുതിയ രാജാവായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിവ് സ്ഥാനാരോഹണ ച്ചടങ്ങിലേതുപോലെ മറ്റു രാഷ്ട്രത്തലവന്മാരെയോ പ്രമുഖവ്യക്തികളേയൊ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.
പാര്‍ലമെന്‍റിന്റെ അധോസഭയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാര്‍ലമെന്റ് അംഗങ്ങളും ഉയര്‍ന്ന രാഷ്ട്രീയവ്യക്തികളും ഏതാനും രാജകുടുംബാംഗങ്ങളും പങ്കെടുത്തു. പിതാവ് യുവാന്‍ കാര്‍ലോസ് അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് 46-കാരനായ ഫിലിപെ ആറാമന്‍ പുതിയ രാജാവായത്.