കൊറിയയിൽ അവിവാഹിതരാകുന്ന യുവാക്കളുടെ എണ്ണം ഉയരുന്നു, 2050 ഓടെ അഞ്ചിൽ രണ്ടുപേർ അവിവാഹിതരാകുമെന്ന് കണക്കുകൾ

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2022 (20:02 IST)
ഒരു പ്രായം കഴിഞ്ഞാൽ യുവാക്കൾ വിവാഹം കഴിച്ചേ തീരുവെന്ന് നിർബന്ധമുള്ളവരാണ് ഇന്ത്യക്കാർ.ചിലർ സന്തോഷത്തോടെ വിവാഹിതരാകുമ്പോൾ ചിലർ നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദ്ദത്തിൽപ്പെട്ടാണ് വിവാഹിതരാകുക. ചിലർ ഇതിനെയെല്ലാം അതിജീവിക്കും. കൊറിയയിൽ കഴിഞ്ഞ കുറച്ചുനാളുകളായി യുവാക്കൾ വിവാഹം കഴിക്കാൻ താത്പര്യം കാണിക്കുന്നില്ല എന്ന വാർത്തയാണ് പുരത്തുവരുന്നത്.
 
കഴിഞ്ഞ കുറച്ചുവർഷമായി രാജ്യം നേരിടുന്ന പ്രധാനപ്രശ്നമാണ് ഈ വൈവാഹിക നിരക്ക്. ഇന്ത്യയിൽ ജനസംഖ്യ വർധിക്കുന്നതാണ് പ്രശ്നമെങ്കിൽ കൊറിയയിൽ യുവാക്കൾ വിവാഹത്തിന് വിസമ്മതിക്കുന്നതാണ് വലിയ പ്രശ്നം. ദക്ഷിണകൊറിയയിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം, അവിവാഹിതരുടെ എണ്ണം ഏകദേശം 7.2 ദശലക്ഷത്തിലെത്തി. അതായത് 72 ലക്ഷം പേർ.
 
അടുത്തിടെ നടത്തിയ സർവേയിൽ ഒറ്റയ്ക്ക് ജീവിക്കാനാണ് രാജ്യത്തെ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത് എന്ന വാർത്ത പുറത്തുവന്നിരുന്നു. സ്വന്തമായൊരു കുടുംബത്തിൻ്റെ ഉഠരവാദിത്വം ഏറ്റെടുക്കാൻ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സമ്മതിക്കില്ലെന്നും തൊഴിലില്ലായ്മയും ചിലവുകൾ വർധിക്കുന്നതും വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് യുവാക്കളെ എത്തിക്കുന്നുവെന്നും സർവേ പറയുന്നു. 25 ശതമാനം പേർക്ക് പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് കാരണമെങ്കിൽ ഒരു പങ്കാളിയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്നാണ് ബാക്കിയുള്ളവർ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article