ദക്ഷിണ കൊറിയയില്‍ സൈനികന്‍ അഞ്ചു സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു. ദക്ഷിണ കൊറിയയിലെ അതിര്‍ത്തി പ്രദേശമായ ഗാങ്വൊനിലെ സൈനികത്താവളത്തിലാണ് സംഭവം നടന്നത്. യിം എന്ന പട്ടാളക്കാരനാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നത്.
യിം ഡ്യൂട്ടി സമയത്തിനുശേഷം സഹപ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ട ഇയാള്‍ ഒളിച്ചിരിക്കുന്നയിടത്ത് എത്തിയെങ്കിലും യിം അവര്‍ക്കു നേരെയും വെടിയുതിര്‍ത്തു. പട്ടാളക്കാരനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കാന്‍ സൈന്യം ഇയാളുടെ രക്ഷിതാക്കളെ കൊണ്ടുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ഇയാള്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവരുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.