മുങ്ങല്‍ വിദഗ്ധന്‍ മുങ്ങി മരിച്ചു
ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തത്തില്‍ തെരച്ചില്‍ നടത്തി വന്നിരുന്ന മുങ്ങല്‍ വിദഗ്ധന്‍ മുങ്ങി മരിച്ചു. അമ്പത്തിമൂന്നുകാരനായ ലീ ഗ്വാങ് വൂക്ക് ആണ് കടലിനടിയില്‍ വെച്ച് മരിച്ചത്.
ദക്ഷിണ കൊറിയന്‍ കപ്പലിലെ കാണാതായവര്‍ക്കായി കടലിനടിയില്‍ 25 മീറ്റര്‍ ആഴത്തില്‍ ലീ ഗ്വാങ് വൂക്ക് തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ലീയുമായുള്ള ആശയ വിനിമയബന്ധം അധികൃതര്‍ക്ക് നഷ്ടപ്പെട്ടു. തുടര്‍ന്ന് മറ്റൊരാള്‍ കടലിന് അടിയിലേക്ക് ലീയെ തേടിയെത്തി.
എന്നാല്‍ കടലിനടിയില്‍ ശ്വസനോപകരണങ്ങള്‍ മറ്റ് ലൈനുകളുമായി കെട്ടുപിണഞ്ഞ് വിച്ഛേദിക്കപ്പെട്ട നിലയില്‍ ലീയെ കണ്ടെത്തി. ലീ അപ്പോള്‍ ബോധരഹിതനായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.