സൈബര്‍ ആക്രമണം നടന്ന് എട്ടു ദിവസം കഴിഞ്ഞിട്ടും പ്രവര്‍ത്തനം പുനരാരംഭിക്കാനാവാതെ സോണി എന്റര്‍ടെയിന്‍മെന്റ്.ഹാക്കിംഗ് സംഭവത്തിനു ശേഷം ഒറ്റ കംപ്യൂട്ടര്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ കംപ്യൂട്ടറുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നത്.അടിയന്തര സാഹചര്യത്തെ നേരിടാനായി കമ്പനി മേധാവികളുടെ അടിയന്തിര യോഗം വിളിച്ചു.
ഉത്തര കൊറിയയുടെ നേതാവ് കിം ജോങ് യുന്നിനെ കുറിച്ച് സോണി നിര്‍മിച്ച ദ ഇന്റര്‍വ്യൂ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സൈബര്‍ ആക്രമണം നടന്നതെന്നാണ് സോണിയും എഫ്ബിഐയും പറയുന്നത്. ഇതുകൂടാതെ കംപ്യൂട്ടറികളില്‍ കടന്നു കയറിയ വയറസുകളുടെ ഭാഷ കൊറിയന്‍ ആയിരുന്നു. ഉത്തരകൊറിയയ്ക്ക് മറ്റ് ഏതോ രാജ്യത്തു നിന്നു കൂടി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എഫ് ബി ഐ അധികൃതരുടെ നിഗമനം.