യുഎസിൽ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇര; ഞെട്ടിക്കുന്ന സര്‍വേ പുറത്ത് !

ബുധന്‍, 22 നവം‌ബര്‍ 2017 (16:34 IST)
യു‌എസില്‍ സ്ത്രീകള്‍ക്കു നേരെയുള്ള പീഡനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യു‌എസ് സ്ത്രീകളില്‍ 60 ശതമാനം പേരും ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിരുന്നുവെന്ന് ദേശീയ സര്‍വേ വെളിപ്പെടുത്തി. ക്വിന്നിപിയാക് സര്‍വകലാശാലയാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്.
 
വിനോദം, സഞ്ചാരം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ തുടര്‍ച്ചയായി പീഡനക്കേസുകള്‍ വാര്‍ത്തയാകുമ്പോഴാണ് ഇത്തരത്തില്‍ ഒരു സര്‍വേഫലം പുറത്തുവരുന്നത്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും പീഡനത്തിന് ഇരയായിട്ടുണ്ട്.  ഇതിൽ 60 ശതമാനവും തൊഴിലിടത്തിലാണു സംഭവിച്ചത്. സ്ത്രീകളിൽ 69 ശതമാനത്തിനു ജോലിസ്ഥലത്തും 43 ശതമാനത്തിനു സാമൂഹിക ഇടപെടലുകൾക്കിടയിലും 45 ശതമാനത്തിനു തെരുവിലും 14 ശതമാനത്തിന് വീടുകളിലുമാണു പീഡനം നേരിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍