ഓഹരി തട്ടിപ്പ്: ഇന്ത്യന്‍ വംശജന് ഒന്‍പതു വര്‍ഷം തടവ്
ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (12:02 IST)
ഓഹരിതട്ടിപ്പ് നടത്തിയതിന് ഇന്ത്യന്‍ വംശജനായ മാത്യു മാര്‍ത്തോമയ്ക്ക്(40) ഒന്‍പതു വര്‍ഷം തടവ്.നിയമവിരുദ്ധമായ ഊഹക്കച്ചവടം നടത്തിയതിനാണ് ശിക്ഷ. ന്യൂയോര്‍ക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
17,000 കോടി രൂപയുടെ കള്ളക്കച്ചവടം നടത്തിയെന്നാണ് മര്‍ത്തോമയുടെ മേല്‍ ആരോപിക്കപ്പെട്ടുരുന്നത്. ഇത് അമേരിക്കന്‍ ചരിത്രത്തിലേതന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ തട്ടിപ്പാണ്.
ഓഹരി വിപണിയിലുള്ള മരുന്നുകമ്പനിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയാണ് മാത്യു ഊഹക്കച്ചവടം നടത്തിയത്. അള്‍ഷൈമേഴ്‌സിനുള്ള മരുന്നിന്റെ പരീക്ഷണ വിവരങ്ങളാണ് മാത്യു ചോര്‍ത്തിയത്. ഇത് കൂടാതെ വ്യാജ കടപ്പത്രം നല്‍കി കബളിപ്പിച്ച കേസിലും മാത്യു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മാത്യു മര്‍ത്തോമ സി ആര്‍ ഇന്‍ട്രിന്‍സിക്ക് ഇന്‍വെസ്‌റ്റേഴ്‌സിന്റെ പോര്‍ട്ട്‌ഫോളിയോ മാനേജരായിരുന്നു.