സ്കൂളിൽ വൻ തീ പിടിത്തം; ഏഴ് കുട്ടികൾ വെന്തുമരിച്ചു - പലരുടെയും നില ഗുരുതരം

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (16:10 IST)
സ്കൂള്‍ ഡോർമിറ്ററിയിലുണ്ടായ ശക്തമായ തീപിടിത്തത്തിൽ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാവിലെ  കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്.

മരിച്ചവരെല്ലാം പെണ്‍കുട്ടികളാണ്. പത്തുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മോയ് ഗേൾസ് സ്കൂളിലാണ് അപകടമുണ്ടായത്. തീ പടര്‍ന്നതോടെ ഒരു ഡോർമിറ്ററി പൂർണമായും കത്തിയമര്‍ന്നു. പുക ശ്വസിച്ചാണ് പലരുടെയും ആരോഗ്യനില തകരാറിലാകാന്‍ കാരണം. അതേസമയം, തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

1183 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലുണ്ടായ അപകടത്തില്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
Next Article