ഇന്ത്യന്‍ സീരിയലിനെ ചൊല്ലി ബംഗ്ലാദേശില്‍ സംഘര്‍ഷം. ഹാബിഗഞ്ച് ജില്ലയിലെ ഒരു റെസ്‌റ്റോറന്റിലാണ് ഫാന്റസി സീരിയലിന്റെ കഥയെ കുറിച്ചുള്ള തർക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസാണ് അക്രമം തടഞ്ഞത്.
ഇന്ത്യന്‍ സീരിയല്‍ കാണുന്നതിനായി റസ്‌റ്റോറന്റില്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നു. മാനവരാശിയെ തിന്മയിൽ നിന്നും രക്ഷിക്കുന്ന പോരാളിയായ രാജകുമാരിയുടെ കഥയാണ് സീരിയലിന്റെ കഥ. ഇതിനിടെ കഥയെ ചൊല്ലി ഇരു വിഭാഗങ്ങളായി തിരിഞ്ഞ് തര്‍ക്കം തുടങ്ങുകയും സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.
സംഘർഷത്തിനിടയിൽ റെസ്‌റ്റോറന്റും തല്ലി തകർത്തു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്‌ക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. പ്രശ്‌നമുണ്ടാക്കിയ്‌വരെ കസ്‌റ്റഡിയില്‍ എടുത്തെന്ന് പൊലീസ് വ്യക്തമാക്കി.